കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ചെമ്മനാട് പരവനടുക്കം സ്വദേശി നെഞ്ചില്‍ ഹൗസിലെ ശ്യാംകുമാര്‍(31) ആണ് മരിച്ചത്. തലക്ലായി സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ശേഷം വൈകിട്ട് ആറുമണിയോടെ കാസര്‍കോട് എത്തിയതായിരുന്നു. നാട്ടിലേക്ക് മടങ്ങാന്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെത്തിയപ്പോഴാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെ മൃതദേഹം വീട്ടിലെത്തിച്ചു. അവിവാഹിതനായ ശ്യാംകുമാര്‍ കോട്ടൂരിലെ സ്വകാര്യ പ്ലാസ്റ്റിക് കമ്പനിയിലെ സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്നു. നേരത്തെ ഗള്‍ഫിലായിരുന്ന ഇയാള്‍ ഒന്നരവര്‍ഷം മുമ്പാണ് നാട്ടില്‍ തിരികെയെത്തിയത്. അറിയപ്പെടുന്ന പ്രാദേശിക ഗായകനായ ശ്യാംകുമാര്‍ വലിയ സുഹൃദ്ബന്ധത്തിനു ഉടമയായിരുന്നു. നഞ്ചില്‍ ചന്ദ്രന്‍ നായരുടെയും കാര്‍ത്യായനിയുടെയും മകനാണ്. ശാന്തിനി, ശരണ്യ എന്നിവര്‍ സഹോദരങ്ങളാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page