വെല്‍ഡിംഗ് ഷോപ്പ് നടത്തിപ്പുകാരന്‍ സ്ഥാപനത്തിനകത്ത് മരിച്ച നിലയില്‍

കാസര്‍കോട്: വെല്‍ഡിംഗ് ഷോപ്പ് നടത്തിപ്പുകാരനെ സ്ഥാപനത്തിനു അകത്തു മരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാനഗര്‍, ഇന്റസ്ട്രിയല്‍ എസ്റ്റേറ്റില്‍ ഒന്നരമാസം മുമ്പ് വെല്‍ഡിംഗ് ഷോപ്പ് ആരംഭിച്ച പാറക്കട്ട, പൊലീസ് ഗസ്റ്റ് ഹൗസിനു സമീപത്തെ അരുണ്‍ കുമാര്‍ (51)ആണ് മരിച്ചത്. സ്ഥാപനത്തിനകത്തു തുണി വിരിച്ചു കിടന്ന നിലയില്‍ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതമാണെന്നു സംശയിക്കുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് മൃതദേഹം ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. ടൗണ്‍ പൊലീസ് കേസെടുത്തു. വര്‍ഷങ്ങള്‍ക്കു മുമ്പാണ് അരുണ്‍ കുമാര്‍ കാസര്‍കോട്ടെത്തിയത്. തായല്‍ നായന്മാര്‍മൂല അംഗന്‍വാടിയിലെ അധ്യാപികയായ ജ്യോതി ലക്ഷ്മിയാണ് ഭാര്യ. മക്കള്‍: അര്‍ജുന്‍, ആര്യ. (ഇരുവരും വിദ്യാര്‍ത്ഥികള്‍).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹെല്‍മെറ്റ് ധരിക്കാതെ ദേശീയപാതയില്‍ അമിതവേഗതയില്‍ വളഞ്ഞുപുളഞ്ഞും ബൈക്കോടിച്ചു; പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ല, മദ്യലഹരിയിലായിരുന്ന സീനിയര്‍ ക്ലര്‍ക്കിനെതിരെയും ഓവര്‍സീയര്‍ക്കെതിരെയും കേസ്
Scroll to top

You cannot copy content of this page