സുൽത്താൻ ബത്തേരി: വയനാട് വാകേരിയില്‍ പിടിച്ച കടുവയെ തൃശൂര്‍ പുത്തൂര്‍ മൃഗശാലയിലേക്ക് മാറ്റി. ആദ്യം ബത്തേരി കുപ്പാടിയിലെ വന്യമൃഗ സാന്ത്വന പരിപാലന കേന്ദ്രത്തിലെത്തിച്ച ശേഷമാണ് ആരോഗ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ കടുവയെ പുത്തൂരിലെത്തിച്ചത്.കാടിനെയും നാടിനെയും ഒരുപോലെ വിറപ്പിച്ച ഡബ്ല്യു.ഡബ്ല്യു.എല്‍ 45 എന്ന നരഭോജിക്കടുവ ഇന്നലെ ഉച്ചയോടെയാണ് കൂട്ടിലായത്. ആദ്യം കടുവയെ എത്തിച്ച കുപ്പാടി വന്യമൃഗപരിപാലന കേന്ദ്രത്തില്‍ ഏഴു കടുവകള്‍ക്കുള്ള കൂടുകളാണുള്ളത്. ഡബ്ല്യു.ഡബ്ല്യു.എല്‍ 45 കൂടി എത്തിയതോടെ എണ്ണം എട്ടായി. ഈ സാഹചര്യത്തിലാണ് വാകേരിയിലെ കടുവയെ പുത്തൂരിലേക്ക് മാറ്റിയത്.കടുവക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തിനിടെയാണ് കടുവയെ മാറ്റിയത്.
![](https://mlozaudj56ft.i.optimole.com/w:622/h:349/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/rain.jpg)