കൊതുകിനെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്ന കീടനാശിനി അകത്തു ചെന്ന് ഒന്നരവയസുകാരി മരിച്ചു

കാസര്‍കോട്: കൊതുകിനെ കൊല്ലാന്‍ ഉപയോഗിക്കുന്ന കീടനാശിനി കഴിച്ച് ഒന്നര വയസുള്ള പെണ്‍കുഞ്ഞ് മരിച്ചു. ആറങ്ങാടി സ്വദേശി റംഷീദിന്റെയും കല്ലൂരാവി ബാവനഗറിലെ അന്‍ഷിഫയുടെയും മകള്‍ ജസയാണ് മരിച്ചത്. രണ്ട് ദിവസം മുന്‍പ് കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ ഓള്‍ ഔട്ട് കീടനാശിനി വായിലാവുകയായിരുന്നു.അസ്വസ്ഥത കണ്ട വീട്ടുകാര്‍ അപ്പോള്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. വിഷാംശം അകത്തുചെന്നതോടെ ശ്വാസകോശത്തില്‍ അണുബാധയുണ്ടാവുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മരണം. റംഷീദ് അന്‍ഷിഫ ദമ്പതികള്‍ക്ക് ഒരു നവജാതശിശു കൂടിയുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page