വയനാടിനെ വിറപ്പിച്ച നരഭോജി കടുവ ഒടുവില്‍ കൂട്ടില്‍; വെടി വച്ചുകൊല്ലണമെന്ന് നാട്ടുകാര്‍, സ്ഥലത്ത് പ്രതിഷേധം

സുല്‍ത്താന്‍ബത്തേരി: വയനാടിനെ വിറപ്പിച്ച നരഭോജി കടുവ ഒടുവില്‍ കൂട്ടില്‍. തിങ്കളാഴ്ച ഉച്ചയോടെയാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങിയത്. ഡബ്ല്യൂ ഡബ്ല്യൂ എല്‍ 45 എന്ന കടുവയാണ് കുടുങ്ങിയത്. കൂടല്ലൂര്‍ കോളനിയില്‍ ആദ്യം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. യുവാവിനെ കൊലപ്പെടുത്തിയ സ്ഥലത്തിനു സമീപമാണ് കൂട് സ്ഥാപിച്ചത്. ദിവസങ്ങളായി കടുവയെ പിടികൂടാനുള്ള ശ്രമം വനംവകുപ്പ് തുടരുകയായിരുന്നു. കുങ്കിയാനകളെയുള്‍പ്പടെ എത്തിച്ച് തിരച്ചില്‍ തുടരുന്നതിനിടെയാണ് കടുവ കൂട്ടിലായത്. നൂറുപേരടങ്ങുന്ന ഉദ്യോഗസ്ഥരാണ് ദൗത്യസംഘത്തിലുണ്ടായിരുന്നത്.
നേരത്തേ കടുവയെ വെടിവച്ചു കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടിരുന്നു.
തുടര്‍ന്ന് കടുവയെ നിരീക്ഷിക്കാനായി 25 ക്യാമറകളും പിടികൂടാന്‍ മൂന്ന് കൂടും വനംവകുപ്പ് സ്ഥാപിച്ചിരുന്നു.
ക്ഷീരകര്‍ഷകനായ പ്രജീഷിനെ കൊന്ന് ഒമ്പതുദിവസത്തിനു ശേഷമാണ് കടുവയെ കുടുങ്ങുന്നത്. 13 വയസ്സ് പ്രായം വരുന്നതാണ് ഈ കടുവ. പുല്ലരിയാന്‍ പോയ യുവാവിനെ കൊന്ന് പത്ത് ദിവസം പിന്നിടുമ്പോഴാണ് കടുവ പിടിയിലാകുന്നത്. അതേസമയം, കര്‍ഷകനെ കൊന്ന കടുവയെ വെടിവച്ചു കൊല്ലണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി. കെണിയില്‍ കുടുങ്ങിയ കടുവയെ കൊല്ലാതെ ഇവിടെനിന്നു കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page