വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മൂന്നു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; രക്ഷകരായത് ഓട്ടോ ഡ്രൈവർ; തമിഴ് നാട് സ്വദേശി അറസ്റ്റിൽ

പാലക്കാട്: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്നു വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച തമിഴ്നാട് സ്വദേശി അറസ്റ്റിൽ. സെന്തിൽകുമാർ എന്നയാളാണ് അറസ്റ്റിലായത്. കഞ്ചിക്കോട് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഉത്തർ പ്രദേശ് സ്വദേശിയായ കുട്ടിയെയാണ് ഇയാൾ തട്ടിക്കൊണ്ടു പേകു പോയത്ട്ടി പോയത്. കുട്ടിയുമായി പോകുന്നതിനിടെ ചില ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് തോന്നിയ സംശയമാണ് പ്രതിയെ പിടികൂടാൻ സഹായകമായത്. ഓട്ടോ സ്റ്റാൻഡിൽ എത്തിയ സെന്തിൽ കുമാറിനെ ഡ്രൈവർമാർ ചോദ്യം ചെയ്തു. പരസ്പരവിരുദ്ധമായ മൊഴി നൽകിയതോടെ ഓട്ടോ ഡ്രൈവർമാർ പൊലീസിനെ വിളിച്ചുവരുത്തി. തുടർന്ന് ചോദ്യംചെയ്തപ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് വ്യക്തമായത്. പൊലീസ് ഉടൻ പ്രതിയെ കസ്റ്റഡിയിലെടുത്തു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page