പ്രവീണ്‍ നെട്ടാരു കൊലക്കേസ്; ഒളിവിലുള്ള അഞ്ചുപ്രതികള്‍ക്കായി എന്‍.ഐ.എ പൊതുജന സഹായം തേടി

സുള്ള്യ: ബെള്ളാരെയിലെ യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാരുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന അഞ്ചു പ്രതികളെ കണ്ടെത്താന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) പൊതുജന സഹായം തേടി. ബെള്ളാരെ, ബൂടുവിലെ എം.ഡി.മുസ്തഫ, നെക്കിലാടിയിലെ അക്നാട്, കെ.എ.മസൂദ്, ബണ്ട്വാള്‍, കൊട്ടാജെയിലെ മുഹമ്മദ് ഷെരീഫ്, സുള്ള്യ കല്ലുമുട്ലുവിലെ കെ.ഉമ്മര്‍ ബെള്ളാരെ അബൂബക്കര്‍ എന്നിവരെ കണ്ടെത്തുന്നതിനാണ് പൊതുജന സഹായം തേടിയത്.
പ്രതികളുടെ ഫോട്ടോകള്‍ എന്‍.ഐ.എ പുറത്തു വിട്ടിട്ടുണ്ട്. വിവരം ലഭിക്കുന്നവര്‍ 9497715294 എന്ന നമ്പറില്‍ വാട്സ്ആപ്പ് വഴി വിവരങ്ങള്‍ പങ്കിടണമെന്നും അഭ്യര്‍ഥനയുണ്ട്. 2022 ജൂലായ് 26ന് ആണ് പ്രവീണ്‍ നെട്ടാരു കൊല്ലപ്പെട്ടത്. കടയടച്ച് വീട്ടിലേയ്ക്ക് പോകാന്‍ ഒരുങ്ങുന്നതിനിടയില്‍ ബൈക്കുകളിലും മറ്റും എത്തിയ അക്രമി സംഘം വെട്ടിക്കൊന്നുവെന്നാണ് കേസ്. കൊലപാതകത്തില്‍ നേരിട്ട് ബന്ധമുള്ള പ്രതികളെയെല്ലാം അറസ്റ്റു ചെയ്തിരുന്നു. ഗൂഢാലോചനയില്‍ പങ്കെടുത്ത പ്രതികളെയാണ് ഇനി കിട്ടാനുള്ളത്. കര്‍ണ്ണാടക രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമാണ് പ്രവീണ്‍ നെട്ടാരു കൊലക്കേസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page