വണ്ടിപ്പെരിയാർ കേസിലെ പ്രതിഷേധം;ഡി ജി പി യുടെ വീട്ടിൽ ചാടിക്കയറി മഹിളാ മോർച്ച പ്രവർത്തകർ

തിരുവനന്തപുരം: വണ്ടിപ്പെരിയാര്‍ പോക്സോ കേസില്‍ പ്രതിയെ കുറ്റവിമുക്തനാക്കിയതിനെതിരെ ഡിജിപിയുടെ വീട്ടില്‍ പ്രതിഷേധവുമായി മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍.അഞ്ച് പ്രവര്‍ത്തകരാണ് വീട്ടിലേക്ക് ചാടിക്കയറി പ്രതിഷേധിച്ചത്. പൊലീസ് സുരക്ഷ മറികട‌ന്നായിരുന്നു പ്രതിഷേധം. വണ്ടിപ്പെരിയാര്‍ കേസില്‍ നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.പ്രതിഷേധിച്ചെത്തിയ സമയം ആവശ്യത്തിന് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ‍ഡിജിപിയുടെ വസതിയില്‍ ഇല്ലായിരുന്നു. ശേഷം മ്യൂസിയം പൊലീസ് കൂടുതല്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ എത്തിച്ചാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്. പത്തുമണിക്ക് ഡിജിപിയുടെ ഓഫീസിലേക്ക് മഹിളാ മോര്‍‌ച്ച മാര്‍ച്ച്‌ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് പ്രവര്‍ത്തകര്‍ ഡിജിപിയുടെ വസതിയില്‍ പ്രതിഷേധവുമായെത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page