ഓടിക്കൊണ്ടിരുന്ന ബസില്‍ ദലിത് യുവതിയെ ബലാല്‍സംഗം ചെയ്തു

ഉത്തര്‍പ്രദേശില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ ദലിത് യുവതിയെ ബലാല്‍സംഗം ചെയ്തു. കാണ്‍പുരില്‍നിന്ന് ജയ്പുരിലേക്ക് യാത്ര ചെയ്യുകയായിരുന്ന 20 കാരിയാണ് പീഡനത്തിന് ഇരയായത്. ബസ് ജീവനക്കാരായ ആരിഫ്, ലളിത് എന്നിവര്‍ ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നതെന്നാണ് വിവരം. ജോലി ആവശ്യത്തിനായി ജയ്പൂരിലേക്ക് പോവുകയായിരുന്നു പെണ്‍കുട്ടി. തിരക്കേറിയ ബസായതിനാലാണ് പെണ്‍കുട്ടി ഡ്രൈവറുടെ കാബിനില്‍ കയറി ഇരുന്നത്. യാത്ര പുറപ്പെട്ട ശേഷം ബസ് ജീവനക്കാര്‍, ഈ കാബിന്‍ ഉള്ളില്‍ നിന്ന് പൂട്ടുകയും പാട്ട് ഉറക്കെ വയ്ക്കുകയും ചെയ്തു.ഇതിനാലാണ് പീഡനവിവരം മറ്റ് യാത്രക്കാര്‍ അറിയാതിരുന്നത്. തുടര്‍ന്ന് യുവതി എമര്‍ജന്‍സി അലാറം മുഴക്കി മറ്റ് യാത്രക്കാരെ വിവരം അറിയിക്കുകയായിരുന്നു. ബസ് നിര്‍ത്തിയപ്പോഴാണ് ലളിത് ഓടി രക്ഷപ്പെട്ടത്. ആരിഫിനെ യാത്രക്കാര്‍ ചേര്‍ന്ന് പിടികൂടിയെങ്കിലും ലളിത് ഓടി രക്ഷപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഭക്ഷണം നല്‍കാന്‍ വൈകിയെന്ന് ആരോപണം; ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തേക്ക് സ്റ്റീല്‍ ജഗ്ഗ് കൊണ്ടടിച്ചു, ചില്ല് എറിഞ്ഞു തകര്‍ത്തു, കാല്‍നട യാത്രക്കാരിയായ പെണ്‍കുട്ടിക്ക് പരിക്ക്, സംഭവം കാസര്‍കോട് നഗരത്തില്‍
ബന്തടുക്കയില്‍ സ്വകാര്യ ബസ് ഡ്രൈവറെ ആക്രമിച്ച് പെരുവഴിയില്‍ തള്ളി; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത് ഡ്രൈവര്‍ക്ക് ബോധം തിരികെ കിട്ടിയതോടെ, പൊലീസ് അന്വേഷണം തുടങ്ങി

You cannot copy content of this page