യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക് നേരെ ക്രൂര മര്‍ദ്ദനം; മുഖ്യമന്ത്രിയുടെ ഗണ്‍മാന്റെ  പെരുമാറ്റം വിവാദത്തിൽ


ആലപ്പുഴ: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാന്റെ ക്രൂരമായ പെരുമാറ്റം വിവാദത്തിൽ.ആലപ്പുഴയില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാൻ അനില്‍കുമാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വടികൊണ്ട് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇതിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.

മാനദണ്ഡങ്ങള്‍ അനുസരിച്ച്‌, ഗണ്‍മാൻ മുഖ്യമന്ത്രിയോട് ചേര്‍ന്ന് നില്‍ക്കുകയും അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പാക്കുകയും വേണം, കൂടാതെ പ്രതിഷേധക്കാരെ തല്ലാനുള്ള അധികാരമില്ല.  ആലപ്പുഴയില്‍ ശക്തമായ പോലീസ് സന്നാഹമുണ്ടായിട്ടും അനില്‍കുമാര്‍ വടി വീശി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

നേരത്തെ ഇടുക്കിയില്‍ മാധ്യമപ്രവര്‍ത്തകനെ തള്ളിയിടുകയും പെരുമ്ബാവൂരില്‍ എൻകെഎസ് പരിപാടിക്കിടെ പ്രതിഷേധക്കാര്‍ക്കെതിരെ സമാനമായ ആക്രമണം  അനില്‍കുമാറിൻ്റെ ഭാഗത്ത് നിന്നുണ്ടാകുകയും ചെയ്തിരുന്നു.   മുഖ്യമന്ത്രിയുടെ ഗണ്‍മാൻ അഴിച്ചുവിട്ട ക്രൂരമായ മര്‍ദനത്തില്‍ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page