ശബരിമല തീർത്ഥാടനം; നടവരവിലും വരുമാനത്തിലും ഗണ്യമായ ഇടിവ്; മുൻ വർഷത്തേക്കാൾ 20 കോടി കുറവ്

പത്തനംതിട്ട: ശബരിമല മണ്ഡലകാല തീർത്ഥാടനം 28 ദിവസം പൂർത്തിയാകുമ്പോൾ വരുമാനത്തിൽ പോയ വർഷത്തേക്കാൾ 20 കോടിയുടെ കുറവ്. ഭക്തരുടെ എണ്ണത്തിൽ ഒന്നരലക്ഷം പേരുടെ കുറവുണ്ടായതാണ് വരുമാനത്തിൽ പ്രതിഫലിച്ചതെന്നാണ് ദേവസ്വം ബോർഡിൻറെ വിലയിരുത്തൽ.
ശബരിമലയിലെ വരുമാനം ഇന്നലെ വരെ 134,44 90 495 രൂപയാണ്. കഴിഞ്ഞ വർഷം ആദ്യ 28 ദിവസംകൊണ്ട് 154, 75 97005 രൂപ വരുമാനം ലഭിച്ചിരുന്നു. അതായത് 20,3106510 രൂപ വരുമാനത്തിൽ കുറവുണ്ടായി. ഈ വർഷം ഇതുവരെയുള്ള അരവണ വരുമാനം 61,91 32020 രൂപയാണ്. കഴിഞ്ഞ തവണ ഇത് 73,75 46 620 രൂപയായിരുന്നു. അരവണ വരുമാനത്തിൽ 11 84 14 650 രൂപയുടെ കുറവാണ് ഉണ്ടായത്. ഇത്തവണ അപ്പം വിറ്റതിൽനിന്നുള്ള വരുമാനം 8,99,05545 രൂപയാണ്. കഴിഞ്ഞ തവണ ഇത് 9,43,54875 രൂപയായിരുന്നു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page