ശബരിമലയില്‍ അയ്യപ്പഭക്തന്‍ കുഴഞ്ഞ് വീണ് മരിച്ചു

ഇടുക്കി: സത്രം-പുല്ലുമേട് കാനന പാതയില്‍ അയ്യപ്പഭക്തന്‍ കുഴഞ്ഞ് വീണ് മരിച്ചു. കൊല്ലം സ്വദേശി രാജേഷ് പിള്ള (46) യാണ് മരിച്ചത്. സീതക്കുളത്തിന് സമീപം സീറോ പോയിന്റ് എന്ന സ്ഥലത്ത് വച്ചാണ് കുഴഞ്ഞു വീണത്. ഉടന്‍ തന്നെ അടുത്ത് ഉണ്ടായിരുന്ന വനം വകുപ്പ് ആര്‍ ആര്‍ ടി ടീമും ആരോഗ്യ വകുപ്പ് ജീവനക്കാരുമെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം ഇന്നലെയും ശബരിമല തീര്‍ഥാടകന്‍ കുഴഞ്ഞുവീണു മരിച്ചു. റാന്നി പെരുനാട് കൂനംകരയില്‍ ഇന്നലെ രാവിലെ ആയിരുന്നു സംഭവം. തമിഴ്‌നാട് തിരുച്ചി സ്വദേശി പെരിയസ്വാമി (54) യാണ് മരിച്ചത്. ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാന്‍ പുതുക്കടയില്‍ വാഹനം പിടിച്ചിട്ടപ്പോള്‍ ഭക്ഷണം കഴിക്കാന്‍ വെളിയില്‍ ഇറങ്ങിയ സമയം ബസ് വിട്ടുപോയി ബസ്സിനെ പിന്തുടര്‍ന്ന് റോഡിലൂടെ പോകുന്നതിനിടയില്‍ വഴിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാരും പെരുനാട് പഞ്ചായത്തു മെമ്പര്‍ അരുണ്‍ അനിരുദ്ധനും ചേര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page