വിവാഹം മൂന്നു മാസം മുമ്പ്; സ്വന്തം വീട്ടിലെത്തിയ നവവധു തൂങ്ങിമരിച്ച നിലയില്‍

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പറവൂര്‍ തേവര്‍ക്കാട് സ്വദേശിനി ശരണ്യയെയാണു സ്വന്തം വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മൂന്ന് മാസം മുന്‍പായിരുന്നു ശരണ്യയുടെ വിവാഹം. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. രാത്രി എട്ട് മണിവരെ ശരണ്യയുടെ വീട്ടില്‍ ഭര്‍ത്താവ് യദുകൃഷ്ണന്‍ ഉണ്ടായിരുന്നു. പലകാര്യങ്ങളും സംസാരിച്ചതിന് ശേഷം ഭര്‍ത്താവ് തിരിച്ചുപോയി. ഇതിനു ശേഷമാണ് യുവതി തൂങ്ങിമരിച്ചത്. പുലര്‍ച്ചെ ഒരു മണിക്കാണു വീട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റി. ആത്മഹത്യാ കുറിപ്പോ ഒന്നും ലഭിച്ചിട്ടില്ല. ആത്മഹത്യയിലേക്ക് നയിച്ച കാരണവും വ്യക്തമല്ല. സംസ്‌കാരം തിങ്കളാഴ്ച തോന്നിയേക്കാവ് പൊതുശ്മശാനത്തില്‍ നടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page