പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ

കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം. പോക്സോ കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. മാത്തിൽ ആലപ്പടമ്പ് സ്വദേശി അക്ഷയ് (25)യെയാണ് പെരിങ്ങോം സ്റ്റേഷൻ ഇൻസ്പെക്ടർ പി.സുഭാഷ് അറസ്റ്റു ചെയ്തത്. കഴിഞ്ഞാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെരിങ്ങോം സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. കുട്ടി വീട്ടുകാരോട് വിവരം പറയുകയും ചൈൽഡ് ലൈനിലും പൊലീസിലും പരാതി നൽകുകയുമായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതിനിടയിൽ പ്രതി ഒളിവിൽ പോയിരുന്നു. പ്രതിയെ ഞായറാഴ്ച രാവിലെ താമസസ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റു ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page