മദ്യം നല്‍കി അബോധാവസ്ഥയിലാക്കി; 52 കാരനെ പ്രകൃതിവിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയാക്കിയ 30 കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: മദ്യം നല്‍കി അബോധാവസ്ഥയിലാക്കി മധ്യവയസ്‌കനെ പ്രകൃതിവിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ആനാട് കൊല്ലങ്കാവ് സ്വദേശി എസ് ദീപു (30) ആണ് അറസ്റ്റിലായത്. പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായ 52 കാരന്‍ ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സ്റ്റേഷന്‍ ഓഫിസര്‍ ശ്രീകുമാരന്‍ നായരുടെ നേതൃത്വത്തില്‍ എസ്‌ഐമാരായ ശ്രീലാല്‍ ചന്ദ്രശേഖരന്‍, മുഹ്സിന്‍ മുഹമ്മദ്, ഷാജി, സിപിഒമാരായ അഖില്‍കുമാര്‍, ശ്രീജിത്, ബിജു, രാജേഷ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. അറസ്റ്റ് ചെയ്ത ദീപുവിനെ കോടതിയില്‍ ഹാജരാക്കിയതിന് ശേഷം റിമാന്‍ഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാസര്‍കോട് കലക്ട്രേറ്റ് ജീവനക്കാരി ആശാലതയുടെ മരണം: പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി എ ഡി എമ്മിന്റെ അന്വേഷണ റിപ്പോര്‍ട്ട്; ആത്മഹത്യയ്ക്കിടയാക്കിയത് സ്ഥലമാറ്റമല്ലെന്നും ഡിപ്രഷന്‍ കാരണമെന്നും റിപ്പോര്‍ട്ട്
Scroll to top

You cannot copy content of this page