സ്കൂൾ ബസ്സിടിച്ച് സ്കൂട്ടർ യാത്രികക്ക് ദാരുണാന്ത്യം



തിരുവനന്തപുരം: പാറശാലയില്‍ സ്‌കൂള്‍ ബസ് ഇടിച്ച്‌ സ്കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം. കൊല്ലങ്കോട് വെങ്കഞ്ഞി സ്വദേശിനി പത്മജ (46) ആണ് മരിച്ചത്.ബുധനാഴ്ച വൈകിട്ട് പാറശാല ലോ കോളജിന് സമീപമാണ് അപകടം സംഭവിച്ചത്. സ്കൂട്ടറില്‍ മകള്‍ക്കൊപ്പം ഡോക്ടറെ കണ്ട് തിരികെ വീട്ടിലേക്ക് പോകുകയായിരുന്നു പത്മജ. സ്കൂട്ടറില്‍ സ്‌കൂള്‍ ബസ് തട്ടിയതിനെ തുടര്‍ന്ന് പത്മജ തെറിച്ചുവീഴുകയും തലയിലൂടെ ബസ് കയറിയിറങ്ങുകയുമായിരുന്നു. മകള്‍ കൃഷ്ണപ്രിയ നിസാര പരിക്കുകളോടെ പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

കന്യാകുമാരി തിരുവട്ടാറിലുള്ള സ്വകാര്യ സ്‌കൂളിന്‍റെ ബസാണ് അപകടമുണ്ടാക്കിയതെന്നും അപകടത്തിന് ശേഷം ബസ് നിര്‍ത്താതെ പോയെന്നും നാട്ടുകാര്‍ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page