കാസര്‍കോട്: വിവാഹത്തിനു വീട്ടുകാര്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് കാമുകനൊപ്പം ഒളിച്ചോടിയ പതിനേഴുകാരി മംഗളൂരുവിലെ ആശുപത്രിയില്‍ പ്രസവിച്ചു. ആശുപത്രി അധികൃതര്‍ നല്കിയ വിവരത്തെ തുടര്‍ന്ന് കാമുകനെതിരെ ബദിയഡുക്ക പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. ദേലംപാടി ഈശ്വരമംഗലം സ്വദേശിക്കെതിരെയാണ് കേസ്. ബദിയഡുക്ക പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസക്കാരിയായിരുന്നു പെണ്‍കുട്ടി. കാമുകനുമായുള്ള വിവാഹത്തിനു വീട്ടുകാര്‍ സമ്മതിക്കാതിരുന്നതിനെ തുടര്‍ന്ന് ഒളിച്ചോടുകയായിരുന്നു. പെണ്‍കുട്ടി ആദൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ ക്വാര്‍ട്ടേഴ്സില്‍ യുവാവിനൊപ്പം താമസിച്ചു വരുന്നതിനിടയിലാണ് ഗര്‍ഭിണിയായത്.
