15 സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി; കുട്ടികളെ ഉള്‍പ്പെടെ അടിയന്തരമായി ഒഴിപ്പിച്ച് പൊലീസ്

ബംഗളൂരു: ബംഗളൂരുവില്‍ സ്‌കൂളുകള്‍ക്ക് അജ്ഞാതന്റൈ ബോംബ് ഭീഷണി. 15 സ്വകാര്യ സ്‌കൂളുകള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. എല്ലാ സ്‌കൂളുകളില്‍ നിന്നുമായി 5000 ത്തോളം കുട്ടികളെ ഒഴിപ്പിച്ച് വീട്ടിലേക്ക് വിട്ടു. ചില സ്‌കൂളുകള്‍ ഇന്ന് വരേണ്ടെന്ന് നേരത്തെ അറിയിപ്പ് നല്‍കി. ഇന്നലെ അര്‍ധരാത്രിയാണ് ഇ-മെയില്‍ വഴി ഭീഷണി സന്ദേശം വന്നത്. സ്‌കൂളുകളില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്. ബോംബ് ഭീഷണി വന്ന സ്‌കൂളുകളിലൊന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ വസതിക്ക് എതിര്‍വശത്താണ്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ സ്‌കൂളുകളില്‍ എത്തി സ്ഥിതി വിലയിരുത്തി. വ്യത്യസ്തമായ ഐപികളില്‍ നിന്നാണ് ഇ മെയില്‍ സന്ദേശം വന്നിരിക്കുന്നത്. സന്ദേശങ്ങളുടെ ഉറവിടം തേടി പൊലീസ് അന്വേഷണം തുടങ്ങി. പരിഭ്രാന്തരാവേണ്ട സാഹചര്യമില്ലെന്നും വ്യാജ ഭീഷണിയാണ് പ്രചരിക്കുന്നതെന്നുമാണ് ബെംഗളൂരു സിറ്റി പൊലീസ് അറിയിക്കുന്നത്.
ബസവേശ്വര് നഗറിലെ നേപ്പല്‍, വിദ്യാശില്‍പ എന്നിവയുള്‍പ്പെടെ ഏഴ് സ്‌കൂളുകള്‍ ലക്ഷ്യമിട്ടായിരുന്നു ആദ്യ ഭീഷണികള്‍. അതേസമയം ബോംബ് ഭീഷണി വ്യാജമാണെന്ന് സൂചന ലഭിച്ചിട്ടും ബോംബ് നിര്‍വീര്യ സേനയുടെ സഹായത്തോടെ പോലീസ് സ്ഥലങ്ങളില്‍ പരിശോധന നടത്തിവരികയാണ്. സ്‌കൂളുകളിലൊന്നും ബോംബിന്റെ സാന്നിധ്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ‘നിങ്ങളുടെ സ്‌കൂളില്‍ വളരെ ശക്തമായ ഒരു ബോംബ് സ്ഥാപിച്ചിരിക്കുന്നു, ശ്രദ്ധിക്കുക, ഇതൊരു തമാശയല്ല, വളരെ ശക്തമായ ഒരു ബോംബാണ് നിങ്ങളുടെ സ്‌കൂളില്‍ സ്ഥാപിച്ചിരിക്കുന്നത്, ഉടന്‍ തന്നെ പൊലീസിനെയും സപ്പര്‍മാരെയും വിളിക്കുക, നൂറുകണക്കിന് ജീവനുകള്‍ ഉണ്ടാകാം. നിങ്ങളുടേതുള്‍പ്പെടെ കഷ്ടപ്പെടുക, വൈകരുത്, ഇപ്പോള്‍ എല്ലാം നിങ്ങളുടെ കൈകളിലാണ്’ -എന്നാണ് സന്ദേശത്തിലുണ്ടായിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page