മൂന്നുവയസ്സുള്ള ഇരട്ട ആണ്‍മക്കളെ കൊലപ്പെടുത്തി ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍

ആലപ്പുഴ: തലവടിയില്‍ മൂന്നുവയസ്സുള്ള ഇരട്ട ആണ്‍മക്കളെ കൊലപ്പെടുത്തി ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍. തലവടി പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് മൂലേപ്പറമ്പില്‍ സുനു, ഭാര്യ സൗമ്യ, മക്കളായ ആദി, ആദില്‍ എന്നിവരാണു മരിച്ചത്. കടബാധ്യതയും രോഗവുമാണു കാരണമെന്നു സൂചനയെന്നു പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയാണ് മരണവാര്‍ത്ത പുറത്തറിയുന്നത്. രാവിലെ വീടിന്റെ വാതില്‍ തുറക്കാതായതോടെ അയല്‍ക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു .വീട്ടിലെ ഹാളില്‍ നിലത്ത് മരിച്ച നിലയിലായിരുന്നു കുട്ടികളെ കാണപ്പെട്ടത്. മാതാപിതാക്കള്‍ തൊഴിലുറപ്പ് തൊഴിലാളികളാണ്. കുട്ടികളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാകാം എന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തില്‍ എടത്വ പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാസര്‍കോട് കലക്ട്രേറ്റ് ജീവനക്കാരി ആശാലതയുടെ മരണം: പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി എ ഡി എമ്മിന്റെ അന്വേഷണ റിപ്പോര്‍ട്ട്; ആത്മഹത്യയ്ക്കിടയാക്കിയത് സ്ഥലമാറ്റമല്ലെന്നും ഡിപ്രഷന്‍ കാരണമെന്നും റിപ്പോര്‍ട്ട്
Scroll to top

You cannot copy content of this page