വിവാഹ നിശ്ചയം കഴിഞ്ഞ ശേഷം യുവതിയെ ലോഡ്ജിലെത്തിച്ച് പലതവണ പീഡിപ്പിച്ചു; 24 കാരനെതിരെ കേസ്

കണ്ണൂര്‍: വിവാഹ നിശ്ചയം കഴിഞ്ഞ ശേഷം യുവതിയെ ലോഡ്ജിലെത്തിച്ച് പലതവണ പീഡിപ്പിച്ച യുവാവിനെതിരെ വളപട്ടണം പൊലീസ് കേസെടുത്തു. തളിപ്പറമ്പ് മാവിച്ചേരി സ്വദേശിനിയായ 23 കാരിയുടെ പരാതിയിലാണ് തളിപ്പറമ്പ് കീഴാറ്റൂരിലെ സഫീറിനെ (24) തിരെ പൊലീസ് കേസെടുത്തത്. 2021 ഫെബ്രവരി മൂന്നു മുതല്‍ ഇക്കഴിഞ്ഞ ആഗസ്ത് മാസം വരെയുള്ള കാലയളവിലാണ് ചിറക്കല്‍ പുതിയ തെരുവിലെ സ്വകാര്യ റസിഡന്‍സിയിലെത്തിച്ച് പലതവണ യുവതിയെ പീഡിപ്പിച്ചത്. പിന്നെ പതുക്കെ വിവാഹം വേണ്ടെന്ന് വക്കാന്‍ ശ്രമിച്ചു. പിന്നീട് യുവാവ് പിന്‍മാറിയതായി അറിയിച്ചതോടെയാണ് യുവതി പരാതിയുമായി വളപട്ടണം പൊലീസിനെ സമീപിച്ചത്. പരാതി പരിശോധിച്ച പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാസര്‍കോട് കലക്ട്രേറ്റ് ജീവനക്കാരി ആശാലതയുടെ മരണം: പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി എ ഡി എമ്മിന്റെ അന്വേഷണ റിപ്പോര്‍ട്ട്; ആത്മഹത്യയ്ക്കിടയാക്കിയത് സ്ഥലമാറ്റമല്ലെന്നും ഡിപ്രഷന്‍ കാരണമെന്നും റിപ്പോര്‍ട്ട്
Scroll to top

You cannot copy content of this page