മരണവീട്ടില്‍ രാഷ്‌ട്രീയ ചര്‍ച്ച; കോൺഗ്രസ്സ് പ്രവര്‍ത്തകന്‌ കുത്തേറ്റു


ഇടുക്കി: മരണ വീട്ടില്‍ രാഷ്‌ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തതിനെതുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടയില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‌ കുത്തേറ്റു. അക്രമം നടത്തിയ കേരള കോണ്‍ഗ്രസ്‌ (എം) സംസ്ഥാന കമ്മിറ്റി അംഗം പൊലീസ്‌ കസ്റ്റഡിയില്‍.
ഇടുക്കി, നെടുങ്കണ്ടത്തെ മരണവീട്ടിൽ  ഇന്നലെ രാത്രിയിലാണ്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായ ഫ്രിജോ ഫ്രാന്‍സിസിനു കുത്തേറ്റത്‌. ഇയാള്‍ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതര നിലയില്‍ ചികിത്സയിലാണ്‌. കേരള കോണ്‍ഗ്രസ്‌(എം) സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ നെടുങ്കണ്ടം പഞ്ചായത്ത്‌ അംഗവുമായ ജിന്‍സന്‍ ആണ്‌ പൊലീസിന്റെ കസ്റ്റഡിയിലായത്‌. സ്ഥലത്തെ സഹകരണ ബാങ്ക്‌ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ചര്‍ച്ചയ്‌ക്കിടയില്‍ ആണ്‌ സംഭവം. നാളെ നടക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടത്തിയ തര്‍ക്കം രൂക്ഷമായതോടെയാണ്‌ ജിന്‍സന്‍ കൈയില്‍ കരുതിയിരുന്ന കത്തിയെടുത്തു കുത്തിയതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.ഇരുവരെയും പിടിച്ചുമാറ്റാനുള്ള ശ്രമത്തിനിടയില്‍  മറ്റൊരാൾക്കും ചെറിയ പരിക്കേറ്റു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page