തുരങ്കത്തിനടുത്തെ തടസ്സം നീക്കി; 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം അവസാന ഘട്ടത്തിൽ

ന്യൂഡൽഹി: ഉത്തരാഖണ്ഡില്‍ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാ പ്രവർത്തനം അവസാന ഘട്ടത്തിൽ. മണിക്കൂറുകള്‍ക്കുള്ളില്‍ 41 പേരെയും രക്ഷപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. രക്ഷാപ്രവര്‍ത്തത്തിൻ്റെ ഭാഗമായുള്ള ഡ്രില്ലിംഗ് ഇന്നലെ  തൊഴിലാളികളുടെ അടുത്തെത്തിയെന്നു കരുതിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ഇരുമ്പുപാളിയില്‍ തട്ടി സമാന്തര വഴി നിര്‍മ്മാണം തടസ്സപ്പെട്ടു. തുടർന്ന് ഈ ഇരുമ്പുപാളി  രക്ഷാദൗത്യപ്രവര്‍ത്തകര്‍ നീക്കം ചെയ്‌തു. തടസ്സമുണ്ടായപ്പോള്‍ ടണലിനുള്ളിലേക്കു 12 മീറ്റര്‍ ദൂരമേ ഉണ്ടായിരുന്നുള്ളൂ.41 നിര്‍മ്മാണത്തൊഴിലാളികളാണ്‌ 12 ദിവസമായി ടണലില്‍ കുടുങ്ങിക്കിടക്കുന്നത്‌. ഇവര്‍ക്കു ഭക്ഷണവും  ഓക്സിജനും നേരത്തെ തന്നെ രക്ഷാപ്രവര്‍ത്തകര്‍ ഉറപ്പാക്കിയിട്ടുണ്ട്‌.രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാൻ കേന്ദ്ര മന്ത്രി വി കെ സിങ്ങ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രവാസിയുടെ വീട്ടിലെ 45 പവന്‍ കവര്‍ച്ച: കുപ്രസിദ്ധ മോഷ്ടാവ് അണ്ണാച്ചി രാജനെ പൂച്ചക്കാട്ടെത്തിച്ച് തെളിവെടുപ്പ് നടത്തി; കവര്‍ച്ചാരീതികള്‍ കേട്ട് മൂക്കത്ത് വിരല്‍ വച്ച് പൊലീസും നാട്ടുകാരും
സോഷ്യല്‍ മീഡിയയിലെ ചാറ്റിംഗിനൊടുവില്‍ കട്ടപ്രണയം; ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച പയ്യന്നൂര്‍, കുഞ്ഞിമംഗലം സ്വദേശിനിയെയും കാമുകനെയും ആദിവാസി ഗോത്ര ഗ്രാമത്തില്‍ കണ്ടെത്തി

You cannot copy content of this page