മുടികളയല്‍ ചടങ്ങില്‍ മധുരം വിളമ്പവെ ഉമ്മൂമ്മ കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: പേരക്കുട്ടിയുടെ മുടികളയല്‍ ചടങ്ങില്‍ അതിഥികളായെത്തിയവര്‍ക്കു മധുരം വിളമ്പുന്നതിനിടെ ഉമ്മൂമ്മ കുഴഞ്ഞു വീണു മരിച്ചു. കുമ്പള ഉളുവാര്‍ ജുമാമസ്ജിദിനു സമീപത്തെ പി.പി.അബ്ദുല്‍ റഹ്‌മാന്റെ ഭാര്യ ആത്തിക്ക (53)യാണ് മരണപ്പെട്ടത്. ബുധനാഴ്ച രാവിലെ മകളുടെ കുട്ടിയുടെ മുടികളയല്‍ ചടങ്ങു നടന്നിരുന്നു. ചടങ്ങില്‍ അതിഥികളായെത്തിയ ബന്ധുക്കള്‍ അടക്കം ഉള്ളവര്‍ക്ക് മധുരം വിതരണം ചെയ്യുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മക്കള്‍; റൗഫ്, മുഹമ്മദ്, റസീന, ഹാജിറ, താഹിറ, ഖദീജ. മരുമക്കള്‍: ഹനീഫ്, സിദ്ദീഖ്, അബ്ദുല്‍ ഖാദര്‍. സഹോദരങ്ങള്‍: അബ്ദുല്‍ റഹ്‌മാന്‍, മറിയുമ്മ, ഫാത്തിമ, സൈനബ, മുഹമ്മദ്, യൂസഫ്, നഫീസ. ആത്തിക്കയുടെ ആകസ്മിക മരണം ബന്ധുക്കളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page