താമരശ്ശേരി ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം;യുവതി മരിച്ചു; 8 പേർക്ക് പരിക്ക്

കോഴിക്കോട്:  താമരശ്ശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. വയനാട് മുട്ടില്‍ മരക്കാര്‍ വീട്ടില്‍ ശിഹാബുദ്ദീന്റെ ഭാര്യ റഷീദ ആണ് മരിച്ചത്. അപകടത്തിൽ കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റു. മുഹമ്മദ് നിഷാദ് , മുഹ മറിമ്മദ് ഷാന്‍, മുഹമ്മദ് ഷഫിന്‍ , ആസിയ, ജിന്‍ഷാദ് , റിയ , അസ്ലം, ഷൈജല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ മൂന്ന് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചുരം രണ്ടാം വളവിന് താഴെ ഇന്നലെ രാത്രി ഒന്‍പത് മണിയോടെയായിരുന്നു അപകടം. കരിപ്പൂര്‍ എര്‍പോര്‍ട്ടില്‍ പോയി മടങ്ങുന്നതിനിടെ ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് നൂറ് മീറ്ററോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.കാറിന് മുകളില്‍ പന മറിഞ്ഞു വീണതാണ് രക്ഷാപ്രവര്‍ത്തനം വൈകാന്‍ കാരണമായത്. കാറിന്റെ ഡോറുകള്‍ തുറക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് മുക്കത്ത് നിന്നും കല്‍പ്പറ്റയില്‍ നിന്നും അഗ്‌നിശമന സേനയുടെ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.മണിക്കൂറുകള്‍ നീണ്ട രക്ഷാ പ്രവര്‍ത്തനത്തിനൊടുവിലാണ് എല്ലാവരേയും ഹോസ്പിറ്റലിൽ എത്തിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page