കാസര്‍കോട്: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികനെ വീടിന്റെ സിറ്റൗട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബന്തടുക്ക മാണിമൂല സ്വദേശി ഗോപിനാഥന് പിള്ള(76) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. മകന് ഫോണില്‍ വിളിച്ച് കിട്ടാത്തതിനെ തുടര്‍ന്ന് അയല്‍വാസി വീട്ടിലെത്തിയപ്പോഴാണ് സിറ്റൗട്ടില്‍ വീണ് കിടക്കുന്ത് കണ്ടത്. ഉടന്‍ ബന്തടുക്കയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍ സ്ഥിരീകരിച്ചു. ബേഡകം പൊലീസ് എത്തി മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.







