കാസര്‍കോട്: നേപ്പാളിലെ പൊഖാറയില്‍ നടന്ന സൗത്ത് ഏഷ്യന്‍ മാസ്റ്റേര്‍സ് അത്‌ലറ്റിക് മീറ്റില്‍ സ്വര്‍ണം കൊയ്ത് പള്ളിക്കര പാക്കത്തെ ചന്ദ്രന്‍. 10,000 മീറ്ററില്‍ സ്വര്‍ണമെഡല്‍ നേടിയ ചന്ദ്രന്‍ 5000 മീറ്ററില്‍ വെള്ളിയും 1500 മീറ്ററില്‍ വെങ്കല മെഡലും നേടി.
രാജ്യത്തിനും നാടിനും അഭിമാനമായ ചന്ദ്രനു
വന്‍വരവേല്‍പ് നല്‍കാനൊരുങ്ങുകയാണ് സുഹൃത്തുക്കള്‍. മത്സരത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.കായിക
പ്രേമികളുടെയും സുഹൃത്തുക്കളുടെയും സാമ്പത്തിക സഹായത്തോടെയാണ് ചന്ദ്രൻ ട്രാക്കിലിറങ്ങിയത്. തെങ്ങുകയറ്റ തൊഴിലാളിയാണ്.








