കാസര്‍കോട്: മാലോം കാര്യോട്ട് ചാലില്‍ കുളത്തില്‍ ചാടിയ 52 കാരിയുടെ മൃതദേഹവും കണ്ടെത്തി. തടത്തില്‍ വീട്ടില്‍ സാബു (56)വിന്റെ ഭാര്യ സജി സാബുവിന്റെ മൃതദേഹമാണ് നാട്ടുകാര്‍ കണ്ടെത്തിയത്. വെളളിയാഴ്ച ഉച്ചയോടെയാണ് ദമ്പതികള്‍ വീട്ടുപറമ്പിലെ കുളത്തില്‍ ചാടിയത്. സംശയത്തെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ആദ്യം സാബുവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. പിന്നീടാണ് ഭാര്യയുടെ മൃതദേഹം കണ്ടെത്തിയത്. വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.







