കാസര്‍കോട്: കാസര്‍കോട് നഗരസഭയും കേരള സര്‍ക്കാര്‍ മൃഗസംരക്ഷണ വകുപ്പും സംയുക്തമായി തെരുവു നായകള്‍ക്കുള്ള പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചു. ജില്ലാ വെറ്ററിനറി കേന്ദ്രത്തിനു സമീപത്തു നടന്ന ചടങ്ങ് മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ കെ എം ഹനീഫ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സെമീന മുജീബ് ആധ്യക്ഷം വഹിച്ചു. മെഹ്‌നുന്നീസ ഹമീദ്, രാമകൃഷ്ണ ഹൊള്ള, മുനിസിപ്പല്‍ സെക്രട്ടറി പി ബി ഷാജു തുടങ്ങിയവര്‍ സംബന്ധിച്ചു.









