കാസര്‍കോട്: വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാലോത്ത് ദമ്പതികള്‍ കുളത്തില്‍ ചാടി. ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തി. ഭാര്യ സജി(52)യെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുന്നു. മാലോം, ചുള്ളിയിലെ തടത്തില്‍ വീട്ടില്‍ സാബു(56) വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് (വെള്ളി) ഉച്ചയോടെ കാര്യോട്ട് ചാലിലെ വീട്ടുപറമ്പിലെ കുളത്തിലാണ് സംഭവം. വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്തു എത്തി.







