ഉത്തരകാശി തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങൾ പുറത്ത്‌ ; ദൃശ്യങ്ങൾ ചിത്രീകരിച്ചത് എൻഡോസ്കോപി ക്യാമറ ഉപയോഗിച്ച്; തൊഴിലാളികൾക്ക് കൂടുതൽ ഭക്ഷണം എത്തിച്ചു; രക്ഷാ പ്രവർത്തനം ഊർജ്ജിതം

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ തകർന്ന സിൽക്യാര തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങൾ പുറത്തുവന്നു. തകർന്ന തുരങ്കത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലൂടെ തിങ്കളാഴ്ച രക്ഷാപ്രവർത്തകർ ആറ് ഇഞ്ച് വീതിയുള്ള പൈപ്പ് ലൈൻ തള്ളി വെച്ചിരുന്നു. ഇതിലൂടെ, എട്ട് ദിവസമായി അകത്ത് കുടുങ്ങിയ 41 തൊഴിലാളികള്‍ക്ക് വലിയ അളവിൽ ഭക്ഷണം നല്‍കാനും അവരുടെ തത്സമയ ദൃശ്യങ്ങൾ എടുക്കാനും സാധിച്ചു.

6 ഇഞ്ച് ഫുഡ് പൈപ്പ് ലൈനിലൂടെ അയച്ച എൻഡോസ്കോപ്പിക് ക്യാമറ ഉപയോഗിച്ചാണ് ദൃശ്യങ്ങൾ പകർത്തിയത്. അതിലൂടെ കുടുങ്ങി കിടക്കുന്ന തൊഴിലാളികളെ എണ്ണാനും തുരങ്കത്തിന്റെ ആന്തരിക ഘടന മനസ്സിലാക്കാനും സാധിച്ചു എന്നാണ്‌ റിപ്പോർട്ട്.

മഞ്ഞയും വെള്ളയും കലർന്ന ഹെൽമറ്റ് ധരിച്ച തൊഴിലാളികൾ പൈപ്പ് ലൈനിലൂടെ അയച്ച ഭക്ഷണ സാധനങ്ങൾ സ്വീകരിക്കുന്നതും പരസ്പരം സംസാരിക്കുന്നതും വീഡിയോയിൽ കാണാം.

തൊഴിലാളികളുടെ സ്ഥിതിയറിയാന്‍ പൈപ്പ് ലൈനിലൂടെ ക്യാമറകൾ സ്ഥാപിക്കുമെന്ന് നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (എൻഎച്ച്ഐഡിസിഎൽ) ഡയറക്ടർ അൻഷു മനീഷ് ഖൽഖോ നേരത്തെ അറിയിച്ചിരുന്നു.രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നതായി അധികൃതർ വ്യക്തമാക്കി

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page