കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണം പിടികൂടി.റിയാദിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് ഐഎക്‌സ് 322 വിമാനത്തിൽ എത്തിയ എടക്കര സ്വദേശി പ്രജിൻ (23) എന്ന യാത്രക്കാരനിൽ നിന്നാണ് എയർ കസ്റ്റംസ് സ്വർണ്ണം പിടികൂടിയത്.രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലിൽ ഇയാളുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ 1275 ഗ്രാം തൂക്കമുള്ള 4 സ്വർണ മിശ്രിത ക്യാപ്സ്യൂളുകൾ കണ്ടെടുത്തു. മിശ്രിതത്തിൽ നിന്ന് വേർതിരിച്ചെടുത്ത ശേഷം 1147 ഗ്രാം സ്വർണ്ണത്തിന് ഏകദേശം 69,90,965/ രൂപ വില വരും.
