കുറ്റിക്കാട്ടില്‍ സൂക്ഷിച്ച 125 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടി; മദ്യം പിടികൂടിയത് കറന്തക്കാട് നിന്ന്

കാസര്‍കോട്‌:  കാസര്‍കോട്ടേക്ക്‌ കര്‍ണ്ണാടക നിര്‍മ്മിത മദ്യകടത്ത്‌. കാസര്‍കോട്‌ എക്‌സൈസ്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ആന്റ്‌ ആന്റി നര്‍ക്കോട്ടിക്‌ സ്‌പെഷ്യല്‍ സ്‌ക്വാഡ്‌ പ്രിവന്റീവ്‌ ഓഫീസര്‍ കെ വി മുരളിയും സംഘവും നടത്തിയ പരിശോധനയില്‍ 125.28 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടി. കറന്തക്കാട്‌ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചു വെച്ച നിലയിലാണ്‌ മദ്യം കണ്ടെത്തിയത്‌. സംഭവത്തില്‍ അബ്‌കാരി കേസെടുത്തിട്ടുണ്ടെങ്കിലും പ്രതിയെ കണ്ടെത്താനായിട്ടില്ല. രാത്രി കാലങ്ങളിലാണ്‌ കര്‍ണ്ണാടകയില്‍ നിന്നു മദ്യം കടത്തി കൊണ്ടുവരുന്നതെന്നാണ്‌ സൂചന. ഇവ ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്തും കുറ്റിക്കാടുകളിലും സൂക്ഷിച്ച ശേഷം ആവശ്യക്കാര്‍ക്കു ചില്ലറ വില്‍പ്പന നടത്തുകയാണ്‌ പതിവ്‌. എക്‌സൈസ്‌ സംഘത്തില്‍ സി ഇ ഒ മാരായ സി അജീഷ്‌, കെ ആര്‍ പ്രജിത്ത്‌, എ കെ നസിറുദ്ദീന്‍, വി വി ഷിജിത്ത്‌, ഡ്രൈവര്‍ ക്രിസ്റ്റിന്‍ പി എ എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
തൊക്കോട്ടു യുവാവിനെ വെട്ടിക്കൊന്ന സംഘത്തെ തിരിച്ചറിഞ്ഞു; കൊലയ്ക്ക് ഉപയോഗിച്ചത് കേരള രജിസ്‌ട്രേഷനിലുള്ള ഇന്നോവ കാര്‍, തൊപ്പി നൗഫലിനെ ഉപ്പളയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കാണപ്പെട്ട കേസ് വീണ്ടും ചര്‍ച്ചയാകുന്നു

You cannot copy content of this page