ശബരിമല ഡ്യൂട്ടിക്ക് പോവുകയായിരുന്ന ഫയർ ഫോഴ്സ് ബസിന്റെ ടയറുകൾ ഊരിത്തെറിച്ചു; 32 ജീവനക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

തിരുവനന്തപുരം:ശബരിമല ഡ്യൂട്ടിക്ക് ജീവനക്കാരുമായി പോയ ഫയർഫോഴ്സ് ബസിന്റെ   ടയറുകൾ ഊരിത്തെറിച്ചു. 32 ജീവനക്കാർ രക്ഷപെട്ടത് നാരിഴയ്ക്ക്. ആറ്റിങ്ങൽ ആലംകോട് വെയ്ലൂരിൽ പുലർച്ചെ അഞ്ചരയോടെ ആണ് അപകടമുണ്ടായത്. ഇടത് വശത്തെ പുറകിലത്തെ രണ്ട് ടയറുകളാണ് ഊരിത്തെറിച്ചത്. അതിനു ശേഷം  200 മീറ്ററോളം വാഹനം ഉഗ്ര ശബ്ദത്തോടെ  റോഡിലൂടെ നിരങ്ങി നീങ്ങിയാണ് നിന്നത്.തെറിച്ച് പോയ ഒരു ടയർ ഇതു വരെയും കണ്ടെത്താനായില്ല. അതിനായി തെരച്ചിൽ നടക്കുകയാണ്.  തിരുവനന്തപുരത്ത് നിന്നും തിരിച്ച വാഹനം കൊല്ലത്ത് നിന്നും ജീവനക്കാരെ എടുക്കുന്നതിന് വേണ്ടി പോവുകയായിരുന്നു. യാത്രാസംഘത്തിൽ ചുമതലയുള്ള ഉദ്യോഗസ്ഥർ ആരും ഉണ്ടായിരുന്നില്ല.  അപകടം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും ഉദ്യോഗസ്ഥർ ആരും എത്തുകയോ പകരം വാഹനം ഒരുക്കുകയാ ചെയ്തിട്ടില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page