കാസർകോട് : സി പി എം ബ്രാഞ്ച് സെക്രട്ടറിയെ സാംസ്ക്കാരിക നിലയത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മടിക്കൈ കണിച്ചിറ ബ്രാഞ്ച് സെക്രട്ടറി
കുണ്ടേവയലിൽ സ്വദേശി കെ.വി കുഞ്ഞമ്പു (50) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. കുണ്ടേവയലിലെ
പഞ്ചായത്ത് സാംസ്ക്കാരിക നിലയത്തിന്റെ ജനലിലാണ് കുഞ്ഞമ്പുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. കെട്ടിട നിർമ്മാണ തൊഴിലാളിയാണ്. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല. പരേതരായ നാർക്കളന്റെയും മാണിക്കത്തിന്റെയും മകനാണ്. ഭാര്യ: സത്യഭാമ. മക്കൾ: മിഥുന, മിഥുൻ രാജ്. സഹോദരങ്ങൾ : ബാലകൃഷ്ണൻ, കെ വി.പ്രമോദ് (മടിക്കൈ ഗ്രാമ പഞ്ചായത്ത് അംഗം), ലക്ഷ്മി (മടിക്കൈ സർവ്വീസ് സഹകരണ ബേങ്ക് ജീവനക്കാരി), നാരായണി.