ബിഹാറില്‍ ആശുപത്രിയിലുണ്ടായ തർക്കത്തെ തുടർന്ന്  ഗുണ്ടയെ ഡോക്ടറും ആശുപത്രി ജീവനക്കാരും ചേർന്ന്  തല്ലിക്കൊന്നു

വെബ്ബ് ഡെസ്ക് : ബിഹാറിലെ രൂപ്‌നഗർ ഗ്രാമത്തിലെ റിയ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച ചന്ദൻ കുമാർ എന്ന ഗുണ്ടയെ വാക്കുതർക്കത്തെ തുടർന്ന് ഡോക്ടറും ആശുപത്രി ജീവനക്കാരും കൂടി മർദ്ദിച്ച് കൊലപ്പെടുത്തി. സംഭവത്തെത്തുടർന്ന് ഗുണ്ടാസംഘം  ആശുപത്രിക്കും കുറ്റാരോപിതനായ ഡോക്ടറുടെ വീടിനും നിരവധി കുടിലുകൾക്കും തീയിട്ടു.
ഡോക്ടറും മറ്റ് ജീവനക്കാരും ചേർന്ന്  ആസൂത്രിതമായി ചെയ്ത കൊലപാതകമാണിത് എന്നും കൊല്ലാൻ മൂർച്ചയുള്ള വസ്തുക്കൾ ഉപയോഗിച്ചതായും ചന്ദൻ കുമാറിന്റെ അനുയായികൾ പറയുന്നു. കുറ്റാരോപിതനായ ഡോക്ടർ അജിത് പാസ്വാൻ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഗുണ്ടാസംഘം ആശുപത്രിക്കും കുടിലുകൾ ക്കും തീയിട്ടതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ചന്ദൻ കുമാർ ഇതിന് മുന്‍പും ചികിത്സയ്ക്കായി ഈ ആശുപത്രിയിൽ പോയിട്ടുണ്ട്. ഡോക്ടർ ചികിത്സിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് വാക്കുതർക്കമുണ്ടാവുകയും, തുടർന്ന്  കൊലപാതകത്തില്‍ അവസാനിക്കുകയുമായിരുന്നു  എന്ന് പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page