കാസര്‍കോട്: ഉറങ്ങാന്‍ കിടന്ന രണ്ടു ദർസ് വിദ്യാര്‍ത്ഥികളെ കാണാതായി. എരിയാല്‍ ജുമാമസ്ജിദിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഖയ്യൂമിയ ദര്‍സ് വിദ്യാര്‍ത്ഥികളായ കോഴിക്കോട്, ചാലിയത്തെ മുഹമ്മദ് സബാന്‍, മലപ്പുറം, എലംകോട്ടൂര്‍ മഞ്ഞംപ്പറ്റയിലെ മുഹമ്മദ് ഷഹീര്‍ എന്നിവരെയാണ് കാണാതായത്. ദര്‍സിലെ അധ്യാപകനായ കെ അഫ്‌സല്‍ നല്‍കിയ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തത് അന്വേഷണം തുടങ്ങി.
പതിവു പോലെ വ്യാഴാഴ്ച രാത്രിയിലും ഉറങ്ങാന്‍ കിടന്നതായിരുന്നു. രാത്രി 11മണിക്കും വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിക്കും ഇടയിലാണ് വിദ്യാര്‍ത്ഥികളെ കാണാതായതെന്നു കാസര്‍കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.






