കാഞ്ഞങ്ങാട്ട് സ്‌കൂളിന്റെ കൂറ്റന്‍ മതില്‍ ഇടിഞ്ഞു വീണു; ഒഴിവായത് വന്‍ ദുരന്തം

കാസര്‍കോട്: കാലവര്‍ഷം ആരംഭിച്ച്, ശക്തമായതിനെ പിന്നാലെ കാഞ്ഞങ്ങാട്ട് സ്‌കൂളിന്റെ കൂറ്റൻ മതില്‍ തകര്‍ന്നു വീണു. യു ബി എം സി സ്‌കൂളിന്റെ മതിലാണ് ഇടിഞ്ഞു വീണത്.
ഇന്ന് (വെള്ളി) ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് കൂറ്റന്‍ മതില്‍ ഇടിഞ്ഞു വീണത്. അപകട സമയത്ത് കുട്ടികളെല്ലാം ക്ലാസ് മുറികളില്‍ ആയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.
30 മീറ്റര്‍ നീളത്തിലും 10 മീറ്റര്‍ ഉയരത്തിലും ചെങ്കല്ലും കോണ്‍ക്രീറ്റും ഉപയോഗിച്ചു നിര്‍മ്മിച്ച മതിലാണ് തകര്‍ന്നത്. റോഡിലേയ്ക്കാണ് മതില്‍ ഇടിഞ്ഞു വീണത്. ഈ സമയത്ത് റോഡില്‍ വാഹനങ്ങളൊന്നും ഇല്ലാതിരുന്നതും ആളപായം ഒഴിവാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കള്ളനോട്ട് കേന്ദ്രത്തിലെ പൊലീസ് റെയ്ഡ്: കുണ്ടാര്‍, ചെര്‍ക്കള സ്വദേശികളെ ഒരാഴ്ചത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു; സംഘത്തെ കുടുക്കിയത് മുറിഞ്ഞ നോട്ടുകൾ അലക്ഷ്യമായി ജനല്‍ വഴി എറിഞ്ഞത്
Scroll to top

You cannot copy content of this page