കാസര്കോട്: ലോക പരിസ്ഥിതി ദിനത്തിൽ മലബാർ ദേവസ്വം ബോർഡിന്റെ ദേവാരണ്യം പദ്ധതി ജില്ലയിൽ ഉദ്ഘാടനംചെയ്തു.കാസര്കോട് ശ്രീ മല്ലികാർജുന ക്ഷേത്ര പരിസരത്ത് ഫലവൃക്ഷം നട്ട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉഷ അർജുനൻ പദ്ധതി ഉദ്‌ഘാടനം ചെയ്തു. കൗൺസിലർ രാമകൃഷ്ണഹൊള്ള അധ്യക്ഷത വഹിച്ചു. മധൂർ,മല്ലികാർജുന ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ രാജേഷ് ടി മുഖ്യാതിഥിയായിരുന്നു. കെ എൻ വെങ്കിട്ടരമണ ഹൊള്ള, ശിവശങ്കര അഡിഗ, ശാംബവി പൊതുവാൾ, ജ്ഞാന ലത, രമേശ് പ്രസംഗിച്ചു.






