പരിസ്ഥിതി പ്രശ്നങ്ങളിൽ ഉത്ക്കണ്ഠ ഉള്ളവരാകണം നാം : സി. എം. വിനയചന്ദ്രൻ

കാസർകോട്: ലോകത്ത് അനുദിനം ഉയർന്നു വരുന്ന പരിസ്ഥിതി പ്രശ്നങ്ങൾ ഓരോരുത്തരെയും നേരിട്ട് ബാധിക്കാൻ തുടങ്ങിയെന്ന് പ്രശസ്ത കവി സി എം വിനയചന്ദ്രൻ പറഞ്ഞു. ഇതിൽ ഉൽക്കണ്ഠയുള്ളവരായിരുന്നാൽ മാത്രമേ നമുക്ക് ഈ ഭീഷണികളെ ചെറുത്തു നിൽക്കാൻ കരുത്തു ലഭിക്കുകയുള്ളു എന്ന് അദ്ദേഹം പറഞ്ഞു. കാസർകോട് ജില്ലാ ലൈബ്രറി കൗൺസിൽ നടത്തിയ ലോക പരിസ്ഥിതി ദിന പരിപാടി ഉത്ഘാടനം ചെയ്യു കയായിരുന്നു അദ്ദേഹം. ജില്ലാ ലൈബ്രറിയിൽ നടന്ന പരിപാടിയിൽ അഡ്വ പി. അപ്പുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. പി വി കെ പനയാൽ, പി.ദിലീപ്കുമാർ, കെ ദാസപ്പഷെട്ടി, ഇട്ടക്കാട് കരുണാകരൻ, ഒ എം ബാലകൃഷ്ണൻ, ഡി കമലാക്ഷ, എം. പത്മാക്ഷൻ ,ഡോ. പി പ്രഭാകരൻ , പി. ദാമോദരൻ പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page