കാഞ്ഞങ്ങാട്: കാര്‍ഷിക വികസന- കര്‍ഷക ക്ഷേമ വകുപ്പ്, അജാനൂര്‍ ഗ്രാമപഞ്ചായത്ത്, കൃഷിഭവന്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ അജാനൂര്‍ പഞ്ചായത്ത് തല പരിസ്ഥിതി ദിനാം ആഘോഷിച്ചു. രാവണേശ്വരത്ത് നടന്ന പരിപാടിയില്‍ അജാനൂര്‍ പഞ്ചായത്തിലെ 19 സ്‌കൂളുകളില്‍ വിയറ്റ്‌നാം പ്ലാവ്, ഞാവല്‍, കസ്റ്റാര്‍ഡ് ആപ്പിള്‍, നെല്ലി തുടങ്ങിയ വൃക്ഷ തൈകള്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് വി. വി തുളസി ദിനാഘോഷം വൃക്ഷത്തൈ നട്ടു ഉദ്ഘാടനം ചെയ്തു. അനീഷ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ സന്തോഷ് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. വൈസ് പ്രസിഡണ്ട് പ്രഭാകരന്‍, ബ്ലോക്ക് മെമ്പര്‍ രതീഷ് , വാര്‍ഡ് മെമ്പര്‍ എ. തമ്പാന്‍, മെമ്പര്‍മാരായ ദീപ പ്രവീണ്‍, ശ്രീവിദ്യ, പി. ടി. എ പ്രസിഡണ്ട് പി. രാധാകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്, വി.കെ. പ്രിയ, എച്ച്. എം. ഇന്‍ ചാര്‍ജ്ജ് പി. ദിവ്യ അസി. കൃഷി ഓഫീസര്‍ കെ. നാരായണന്‍ പ്രസംഗിച്ചു.






