കാസര്‍കോട് നഗരത്തില്‍ ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ്; ഇടപാടുകാര്‍ക്ക് എത്തിച്ചു നല്‍കുന്നത് നേപ്പാളിലെയും ഉത്തരേന്ത്യയിലെയും സ്ത്രീകളെ

കാസര്‍കോട്: കാസര്‍കോട് നഗരം കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് സജീവമായതായി റിപോര്‍ട്ട്. ഇതുസംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. നഗരത്തിലെ ഒരു ബഹുനില കെട്ടിടം കേന്ദ്രീകരിച്ചാണ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നത്. സമൂഹമാധ്യമങ്ങള്‍ വഴിയാണ് ഇടപാടുകാരെ തേടുന്നതെന്നാണ് വിവരം. ഇതിനായി പ്രത്യേക വാട്‌സാപ് ഗ്രൂപ്പുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇടപാടുകാരെ കണ്ടെത്താനായി പെണ്‍കുട്ടികളെ ഉപയോഗിച്ച് മിസ് കോള്‍ ചെയ്യും പിന്നീട് ഇടപാടുകാരുമായി സൗഹൃദം സ്ഥാപിച്ച് വിവിധ കേന്ദ്രങ്ങളിലെത്തിച്ചാണ് പെണ്‍വാണിഭം നടക്കുന്നത്. ഓണ്‍ലൈനില്‍ ലഭ്യമായ ഫോണ്‍ നമ്പറുകളില്‍ ഒരു ക്ലയന്റ് അവരെ ബന്ധപ്പെട്ടാല്‍ ഉപഭോക്താവ് യഥാര്‍ത്ഥമാണെന്ന് ഏജന്റ് ഉറപ്പാക്കും. ഇടപാടുകാരെ കണ്ടെത്തിക്കഴിഞ്ഞാല്‍ സ്ത്രീകളുടെ വിശദാശങ്ങള്‍ അയച്ചു നല്‍കും. പ്രായം, നിറം, ഭാഷ തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തിയ മെനുവും അയച്ചു നല്‍കും. കോളേജ് വിദ്യാര്‍ത്ഥിനികളും വീട്ടമ്മമാരും തങ്ങളുടെ കൈവശമുണ്ടെന്ന് സന്ദശമയച്ചാണ് ഇടപാടിന് ആളെ കണ്ടെത്തുന്നത്. പക്ഷെ എത്തിക്കുന്നത് നേപ്പാളിലെയും ഉത്തരേന്ത്യയിലെയും സ്ത്രീകളെ. പെണ്‍കുട്ടികള്‍ക്ക് 5000 മുതല്‍ 250000 രൂപവരെയാണ് റേറ്റ്. പകലും, രാത്രി സമയങ്ങളിലും ഇടപാടുണ്ട്. ഹോംഡെലിവറി സര്‍വീസും ലഭിക്കും. കൂടുതലും ജില്ലയിലെ ലോഡ്ജുകളിലേക്കും റിസോര്‍ട്ടിലേക്കുമാണ് പറഞ്ഞയക്കുന്നത്. പ്രമുഖരായ പലരും ഈ റാക്കറ്റിന് അടിമയായതായാണ് വിവരം. ഗൂഗിള്‍ പേ വഴി പണമിടപാട് നടക്കുന്നതിനാല്‍ ആളുകളെ കണ്ടുപിടിക്കാന്‍ എളുപ്പം സാധിക്കുമെന്നാണ് അന്വേഷണ സംഘം പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page