ജീപ്പിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; മരിച്ചത് പൈവളികെ സ്വദേശിയായ വിദ്യാർത്ഥി


കാസർകോട് : ജീപ്പിന് പിന്നിൽ സ്കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. കുമ്പള പൈവളികെ ലാൽബാഗിന് സമീപം ഇബ്രാഹിം മൊയ്തീൻ – ഫാത്തിമ ദമ്പതികളുടെ മകനും ഉപ്പള തഹാനി ഇംഗ്ലീഷ് മീഡിയം സ്കൂൾ പത്താം തരം വിദ്യാർത്ഥിയുമായ ഇഫ്രാസ് (16) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പതിനൊന്നു മണിയോടെ വീടിന് അഞ്ഞൂറ് മീറ്റർ അകലെയാണ് അപകടം.പള്ളിയിലെ ഇമാമിന് ഭക്ഷണം നൽകാൻ മറ്റൊരാളോടൊപ്പം സ്കൂട്ടിയിൽ പിന്നിലിരുന്ന് പോയതായിരുന്നു. മുമ്പിൽ പോവുകയായിരുന്ന ജീപ്പ് ഒരു വളവിൽ പെട്ടെന്ന് ബ്രേയ്ക്കിട്ടതാണ് അപകട കാരണം. സഹോദരങ്ങൾ: ഇഫത്, ഇഫ്താഹ്, ഇഫ്ലാഹ്. മൃതദേഹം മംഗൽപാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങി

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആദൂര്‍ സ്‌കൂളിലെ റാഗിംഗ് പ്രശ്നത്തെ ചൊല്ലിയുണ്ടായ കയ്യാങ്കളി; രണ്ടു പ്രദേശത്തുകാര്‍ തമ്മിലുള്ള പരസ്യ സംഘര്‍ഷത്തിലേയ്ക്ക്, വ്യാഴാഴ്ച ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്ക് പരിക്ക്; പ്രശ്നത്തിനു ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ വന്‍ സംഘര്‍ഷത്തിനു സാധ്യതയെന്ന് പൊലീസ് മുന്നറിയിപ്പ്

You cannot copy content of this page