ഓട്ടോറിക്ഷയിൽ യുവതിയെ പീഡിപ്പിച്ചു; ഡ്രൈവർ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓട്ടോയില്‍ യുവതിയെ പീഡിപ്പിച്ചതായി പരാതി. അട്ടക്കുളങ്ങരയില്‍ നിന്ന് ഓട്ടോ വിളിച്ച യുവതിയെയാണ് ഓട്ടോഡ്രൈവര്‍ പീഡിപ്പിച്ചത്. പ്രതി മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസിനെ പൊലീസ് പിടികൂടി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. അട്ടക്കുളങ്ങര ഭാഗത്ത് കച്ചവടം നടത്തുന്നയാളാണ് യുവതി. ഇവരെ ഓട്ടോ ഡ്രൈവര്‍ക്ക് നേരത്തെ തന്നെ പരിചയമുള്ളതായാണ് വിവരം. പരിചയമുള്ള ഓട്ടോ എന്ന നിലയ്ക്കാണ് രാത്രി ഇയാളെ വിളിച്ചതും. അട്ടക്കുളങ്ങരയില്‍ നിന്ന് മുട്ടത്തറയിലെ വീട്ടിലേക്ക് പോകാനാണ് യുവതി ഓട്ടോ വിളിച്ചത്. എന്നാല്‍ യാത്രാമധ്യേ ആളൊഴിഞ്ഞ വഴിയിലേക്ക് തിരിഞ്ഞ് ഇയാള്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.ബലാത്സംഗ കുറ്റം ചുമത്തി ഫോര്‍ട്ട് പൊലീസ് ആണ് ജിജാസിനെതിരെ കേസെടുത്തിരിക്കുന്നത്. ജിജാസ് ഇത്തരം കേസുകളില്‍ നേരത്തെയും പ്രതിയായിട്ടുള്ളതായാണ് പൊലീസ് പറയുന്നത്. പോക്‌സോ ഉള്‍പ്പടെ 9 കേസുകളുണ്ട് ഇയാളുടെ പേരില്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page