മുതലാളി ആണ്  ശരിക്കും മുതലാളി; തോട്ടം ഉടമ തൊഴിലാളികൾക്ക് നൽകിയ ഗംഭീര ദീപാവലി സമ്മാനം; അമ്പരന്ന് തൊഴിലാളികൾ

ഊട്ടി: ദീപാവലി ഉത്സവ സീസൺ മിക്ക കമ്പനികളുടേയും  ജീവനക്കാര്‍ക്ക് ബോണസ് കാലം കൂടെയാണ്. ഗിഫ്റ്റ് വൗച്ചറുകളായും ഇൻസെന്റീവായും മധുരപലഹാരങ്ങളുമായെല്ലാം കമ്പനികള്‍ ജീവനക്കാര്‍ക്ക് ബോണസ് നല്‍കാറുണ്ട്.
എന്നാല്‍, തമിഴ്നാട്ടിലെ കോത്തഗിരിയിലെ തേയില തോട്ടമുട തൊഴിലാളികള്‍ക്കായി നൽകിയ ദീപാവലി ബോണസാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച. റോയല്‍ എൻഫീല്‍ഡ് ബൈക്കുകളാണ് ദീപാവലി ബോണസായി തോട്ടം ഉടമ നല്‍കിയത്. 190 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള തേയില തോട്ടത്തിന്റെ ഉടമയായ പി.ശിവകുമാറാണ് വലിയ സമ്മാനം നല്‍കി ജീവനക്കാരെ ഞെട്ടിച്ചത്. 627 ജീവനക്കാരാണ് തേയില തോട്ടത്തില്‍ ജോലി ചെയ്യുന്നത്. ഇതില്‍ 15 ജീവനക്കാര്‍ക്കാണ് രണ്ട് ലക്ഷത്തോളം വില വരുന്ന റോയല്‍ എൻഫീല്‍ഡ് ബൈക്ക് സമ്മാനമായി നല്‍കിയത്.മാനേജര്‍, സൂപ്പര്‍വൈസര്‍, സ്റ്റോര്‍ കീപ്പര്‍, കാഷ്യര്‍, ഫീല്‍ഡ് സ്റ്റാഫ്, ഡ്രൈവര്‍ എന്നീ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്കെല്ലാം ബൈക്ക് നല്‍കിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് ബൈക്കിന്റെ കീ നല്‍കിയതിന് ശേഷം അവര്‍ക്കൊപ്പം ശിവകുമാര്‍ യാത്ര ചെയ്യുകയും ചെയ്തു

.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page