നാവിക സേനാ ഹെലികോപ്ടർ അപകടത്തിൽ മരിച്ചത് ഗ്രൗണ്ട് സ്റ്റാഫ്; അന്വേഷണം പ്രഖ്യാപിച്ച് നാവിക സേന; പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നും അധികൃതർ

കൊച്ചി: കൊച്ചിയിൽ നാവിക സേനാ ഹെലികോപ്ടർ അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് മരിച്ചത് ഗ്രൗണ്ട് സ്റ്റാഫ് യോഗേന്ദ്ര സിങ് എന്ന് സേനാ അധികൃതർ. ചേതക് ഹെലികോപ്റ്ററിന്റെ റോട്ടർ ബ്ലേഡ് തട്ടിയാണ് യോഗേന്ദ്ര സിങ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനായിരുന്നു അപകടം.നാവികസേനയുടെ ദക്ഷിണ മേഖലാ ആസ്ഥാനത്തിന് സമീപത്തെ നേവൽ എയർ സ്റ്റേഷനായ ഐ.എൻ.എസ്. ഗരുഡയിലെ റൺവേയിലാണ് അപകടം നടന്നത്. ഹെലികോപ്റ്റർ റൺവേയിലുള്ളപ്പോൾ തന്നെയാണ് അപകടമുണ്ടായത്. അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെ റോട്ടർ ബ്ലേഡ് യോഗേന്ദ്ര സിങ്ങിന്റെ ദേഹത്ത് തട്ടുകയായിരുന്നു.സംഭവത്തിൽ നാവികസേന അന്വേഷണം പ്രഖ്യാപിച്ചു. സേനയുടെ പ്രത്യേക സംഘമാണ് എങ്ങനെയാണ് അപകടമുണ്ടായത് എന്ന് അന്വേഷിക്കുക. യോഗേന്ദ്ര സിങ്ങിന്റെ മരണത്തിൽ നാവികസേനാ ചീഫ് അഡ്മിറൽ ആർ. ഹരികുമാർ അനുശോചിച്ചു.ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന പൈലറ്റ് ഉൾപ്പെടെയുള്ളവരുടെ പരിക്ക് ഗുരുതരമല്ല. ഇവർ ദക്ഷിണ നാവികസേനാ ആസ്ഥാനത്തുള്ള നേവിയുടെ തന്നെ സഞ്ജീവനി ആശുപത്രിയിൽ ചികിത്സയിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page