കൊച്ചിയില്‍ പരിശീലന പറക്കലിനിടെ നാവികസേന ഹെലികോപ്റ്റര്‍ തകര്‍ന്ന് ഒരാള്‍ മരിച്ചു

കൊച്ചി: പരിശീലന പറക്കലിനിടെ നാവികസേന ഹെലികോപ്റ്റര്‍ തകര്‍ന്ന് അപകടം. ഒരാള്‍ മരിച്ചു.
ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മറ്റൊരാൾക്കു പരിക്കേറ്റു. ഉച്ചയ്ക്ക് രണ്ടുമണിയോടെ കൊച്ചി നാവിക ആസ്ഥാനത്തെ ഐഎന്‍എസ് ഗരുഡ റണ്‍വേയിലാണ് അപകടമുണ്ടായത്. ഹെലികോപ്റ്ററില്‍ രണ്ട് നാവികരാണ് ഉണ്ടായിരുന്നത്. നാവികസേനയുടെ ചേതക് ഹെലികോപ്റ്ററാണ് പറന്നുയരുന്നതിനിടെ അപകടത്തില്‍പ്പെട്ടത്. റണ്‍വേയില്‍ വച്ചു ഹെലികോപ്റ്ററിന്റെ റോട്ടര്‍ ബ്ലേഡ് തട്ടിയാണ് യോഗേന്ദ്ര മരിച്ചത്. പരിശീലനപ്പറക്കലിനിടെ സാങ്കേതിക തകരറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. നാവികസേനയുടെ ഔദ്യോഗിക വിശദീകരണം പിന്നീട് വരും. വ്യോമസേനയുടെ ഏറ്റവും പഴക്കം ചെന്ന ഹെലികോപ്റ്ററാണ് ചേതക്. 1965 ലാണ് ചേതക് നാവികസേനയുടെ ഭാഗമായത്.
രണ്ട് ടണ്‍ ഭാരമുള്ള ചേതക്കിന് 185 കിലോമീറ്റര്‍ വേഗതയും 500 കിലോമീറ്റര്‍ റേഞ്ചും ഉണ്ട്. ഒറ്റ എന്‍ജിനുള്ള ഹെലികോപ്റ്ററില്‍ രണ്ട് പൈലറ്റുമാരുള്‍പ്പെടെ ഏഴുപേര്‍ക്ക് സഞ്ചരിക്കാനാകും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page