ബസില്‍ തൂങ്ങിനിന്ന് വിദ്യാര്‍ഥികളുടെ അപകടകരമായ നിലയില്‍ യാത്ര; ശ്രദ്ധയില്‍പെട്ട നടി വിദ്യാര്‍ത്ഥികളെ കൈയ്യേറ്റം ചെയ്തു; നടിയെ അറസ്റ്റുചെയ്ത് പൊലീസ്

സ്റ്റേറ്റ് ബസില്‍ തൂങ്ങിനിന്ന് യാത്ര ചെയ്തെന്ന പേരില്‍ വിദ്യാര്‍ത്ഥികളെ കൈയ്യേറ്റം ചെയ്ത നടി അറസ്റ്റില്‍. രഞ്ജന നാച്ചിയാറാണ് അറസ്റ്റിലായത്. ചെന്നൈയിലെ കെറുമ്പാക്കത്ത് കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബസില്‍ വിദ്യാര്‍ത്ഥികള്‍ അപകടകരമായ നിലയില്‍ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട നടി ബസ് തടയുകയായിരുന്നു. പിന്നീട് കുട്ടികളോട് ബസില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ഇറങ്ങാന്‍ തയ്യാറാവാതിരുന്നതോടെ രഞ്ജന കുട്ടികളെ അടിക്കുകയും ബസ് ജീവനക്കാരുമായി വാക്കുതര്‍ക്കം ഉണ്ടാകുകയുമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. കുട്ടികളെ അടിച്ചു, ബസ് ജീവനക്കാരോട് മോശമായി പെരുമാറി എന്നീ കേസുകളാണ് നടിക്കെതിരെ ചുമത്തിയിരിക്കുന്നത്. വിദ്യാര്‍ഥികളെ അടിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലും പ്രചരിച്ചിരുന്നു. വീഡിയോ വൈറലായതോടെ നടിക്കെതിരെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവം പൊലീസിനെ അറിയിക്കാതെ നിയമം കയ്യിലെടുക്കാന്‍ ആരാണ് ഇവര്‍ക്ക് അധികാരം നല്‍കിയതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. മാങ്കാട്ട് പൊലീസാണ് രഞ്ജനയെ അവരുടെ വസതിയിലെത്തി അറസ്റ്റ് ചെയ്തത്. കുട്ടികളെ ഉപദ്രവിച്ചതിനും ബസ് ജീവനക്കാരോട് മോശമായി പെരുമാറിയതിനുമാണ് നടിക്കെതിരെ കേസെടുത്തിരിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page