ഉത്സവ സീസണിലെ തിരക്ക് കുറക്കാൻ കൂടുതൽ ട്രെയിൻ സർവ്വീസ് ആരംഭിച്ചു;വന്ദേ ഭാരത് അടക്കം 283 സ്പെഷ്യൽ ട്രെയിനുകൾ ദീപാവലി ഉത്സവകാലത്ത് സർവ്വീസ് നടത്തും

ന്യൂഡൽഹി: ഉത്സവ സീസൺ പ്രമാണിച്ച് സ്പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ദീപാവലി, ഛഠ് പൂജ ഉത്സവ സീസൺ പ്രമാണിച്ച് നിരവധി സ്പെഷ്യൽ ട്രെയിൻ സർവീസുകളാണ് റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്. 4480 സ്പെഷ്യൽ ട്രിപ്പുകൾ ഉത്സവ സീസണിൽ നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.ഈസ്റ്റേൺ റെയിൽവേ 42 സ്പെഷ്യൽ ട്രെയിനുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 512 ട്രിപ്പുകളാണ് ഇവ നടത്തുക. വെസ്റ്റേൺ റെയിൽവേ 36 സ്പെഷ്യൽ ട്രെയിനുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്സവ സീസണിൽ 1262 പ്രത്യേക സർവീസുകൾ വെസ്റ്റേൺ റെയിൽവേ നടത്തും. നോർത്ത് വെസ്റ്റേൺ റെയിൽവേ 24 ട്രെയിനുകളാണ് ഉത്സവ സീസണിൽ പ്രഖ്യാപിച്ചിരിക്കുന്നത്. യാത്രക്കാരുടെ തിരക്ക് പ്രമാണിച്ച് 1208 സർവീസുകളാണ് നടത്തുക.കേരളത്തിൽ നിന്ന് കൊച്ചി- ബംഗളൂരു- ചെന്നൈ വന്ദേ ഭാരത് പ്രത്യേക ട്രയിൻ ഉണ്ടാകും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page