കളമശ്ശേരി സ്ഫോടനം; പൊലീസില്‍ കീഴടങ്ങിയത് കൊച്ചി സ്വദേശി മാര്‍ടിന്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

തൃശൂര്‍: കളമശ്ശേരി സ്ഫോടനത്തിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഒരാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ബോംബ് വെച്ചത് താനാണെന്ന് പറഞ്ഞാണ് ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. തൃശൂര്‍ കൊടകര പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയത്. കൊച്ചി സ്വദേശിയും സഭാ വിശ്വാസിയുമായ ഡൊമനിക് മാര്‍ടിന്‍ ആണ് കസ്റ്റഡിയിലുള്ളത്. പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് ഡി.ജിപി അറിയിച്ചു. ഉച്ചക്ക് ഒന്നരയോടെയാണ് ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. അതിനിടെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരാളെ കസ്റ്റഡിയിലെടുത്തു എന്ന വിവരവും പുറത്ത് വരുന്നുണ്ട്. പൊലീസും ആര്‍ പി എഫും സംയുക്തമായി നടത്തിയ പരിശോധനക്കിടെയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത് എന്നാണ് വിവരം. ഗുജറാത്ത് സ്വദേശിയാണ് ഇയാള്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page