ആസിഡ് ആക്രമണക്കേസിലെ പ്രതി കഴുത്തുമുറിച്ച് ആത്മഹത്യചെയ്തു

കണ്ണൂര്‍: ആസിഡ് ആക്രമണക്കേസിലെ പ്രതി കഴുത്തുമുറിച്ച് ആത്മഹത്യചെയ്തു.
സര്‍സയ്യിദ് കോളേജിലെ ലാബ് ജീവനക്കാരന്‍ മുതുകുടയില്‍ താമസിക്കുന്ന ചപ്പാരപ്പടവ് സ്വദേശി മഠത്തില്‍ മാമ്പള്ളി അഷ്‌ക്കര്‍(52)ആണ് മരിച്ചത്. ശനിയാഴ്ച രാത്രി വീട്ടില്‍ കഴുത്ത് മുറിച്ച് അവശനിലയില്‍ കണ്ട അഷ്‌ക്കറിനെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലും എത്തിച്ചുവെങ്കിലും മരണപ്പെട്ടു. ഇക്കഴിഞ്ഞ മാര്‍ച്ച് 13 ന് വൈകുന്നേരം അഞ്ചോടെയാണ് തളിപ്പറമ്പ് കോടതി ജീവനക്കാരിയായ സാഹിദയെ കോര്‍ട്ട് റോഡില്‍ വെച്ച് അഷ്‌ക്കര്‍ ആസിഡൊഴിച്ച് പരിക്കേല്‍പ്പിച്ചത്. പൊള്ളലേറ്റ സാഹിദ ഏറെക്കാലം ചികില്‍സയിലുണ്ടായിരുന്നു. വാടക വീട്ടില്‍ ദമ്പതികളായി കഴിഞ്ഞിരുന്ന ഇരുവരും സാമ്പത്തീക തര്‍ക്കത്തിന്റെ പേരില്‍ പിരിയുകയായിരുന്നു. സാഹിദ ഭര്‍ത്താവിന്റെ കൂടെ താമസിക്കാന്‍ തീരുമാനിച്ചതോടെയാണ് ആസിഡ് ആക്രമണത്തിന് പ്രതിയെ പ്രേരിപ്പിച്ചതെന്ന് അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നുണ്ട്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ഭാര്യ: ഹബീബ. മക്കള്‍: സാഹിര്‍, സിയ, ശാമില്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page